വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു

11.11 AM 29-04-2016
theepidutham
ഉത്തര്‍പ്രദേശില്‍ വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സഹോദരിമാരായ നാലു പേരും രണ്ടു ബന്ധുക്കളുമാണ് മരിച്ചത്. സലോനി (17), സഞ്ജന (15), ഭുരി (10), ദുര്‍ഗ (8), മഹിമ (9), ദേബു (7) എന്നിവരാണു മരിച്ചത്.
വീട്ടിലെ മുതിര്‍ന്നവര്‍ പിലിഭിത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നു. ഉറക്കത്തിനിടെ കത്തിച്ചുവച്ച വിളക്ക് അണയ്ക്കാന്‍ മറന്നുപോയതാണ് ദുരന്തത്തിനു കാരണമായത്. വിളക്കില്‍നിന്നു തീപടര്‍ന്ന് വീടിന് തീപിടിക്കുകയും തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയുമായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തുമ്പോഴേക്കും കുട്ടികളെല്ലാം മരിച്ചിരുന്നു. മൃതദഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.