വീട്ടില്‍ തനിച്ചായ വീട്ടമ്മയെ യുവാവ് മാനഭംഗപ്പെടുത്തി

03:11pm 18/7/2016
images
ബുന്ദി: രാജസ്ഥാനിലെ ബുന്ദിയില്‍ വീട്ടില്‍ തനിച്ചായ വീട്ടമ്മയെ യുവാവ് മാനഭംഗപ്പെടുത്തി. ബുന്ദിയിലെ നന്ദഗാവ് സ്വദേശിനിയായ 20 വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ദാനു മീന(25) എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പുറത്തുപോയ തക്കം നോക്കിയെത്തിയ യുവാവാണ് മാനഭംഗപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടു വീട്ടിലെത്തിയ ഭര്‍ത്താവിനോട് യുവതി വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പോലീസിനു സാധിച്ചില്ല.