വീട്ടില്‍ പശുയിറച്ചി സൂക്ഷിച്ചു :കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് ക്രൂരമര്‍ദനം

07:30pm 23/7/2016

download (12)
ബംഗളൂരു: വീട്ടില്‍ പശുയിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് ക്രൂരമര്‍ദനം. കര്‍ണാടക ചിക്കമഗളൂരു കൊപ്പയിലായിരുന്നു സംഭവം. ബജറംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. കൊപ്പ സ്വദേശി ബാല്‍രാജിനും കുടുംബത്തിലെ മറ്റു നാലു പേര്‍ക്കുമാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ബാല്‍രാജിന്റെ വീട്ടിലേക്ക് 40 ഓളം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചെത്തി അക്രമം നടത്തുകയായിരുന്നു. വീട്ടില്‍ പശുവിന്റെ ഇറച്ചി സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. 53 കാരനായ ബാല്‍രാജിനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ടലല ാീൃല മ:േ