വീണ്ടും ആദിവാസി ശിശുമരണം: പേരാവൂരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

01:30pm 16/5/2016
download (1)
കണ്ണൂര്‍: സംസ്ഥാനത്തിന് അപമാനമായി വീണ്ടും ആദിവാസി ശിശുമരണം. ഇരട്ടക്കുട്ടികളാണ് ഇന്ന് മരിച്ചത്. പേരാവൂര്‍ ചെങ്ങോം ആദിവാസി കോളനിയിലെ റീന- വിജയ് ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ വാളാട് ഇടത്തില്‍ കോളനിയിലെ സുമതിയുടെ ഇരട്ടിക്കുട്ടികള്‍ മരിച്ചിരുന്നു. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തെ കുട്ടി ജനിച്ചയുടനെയുമാണ് മരിച്ചത്. പോഷകാഹാര കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
പേരാവൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.