09:27 am 19/08/2016
റിയോ ഡി ജനീറോ: പുരുഷൻമാരുടെ 200 മീറ്റർ ഒാട്ടത്തിൽ ഉസൈൻ ബോൾട്ടിന് സ്വർണം. 19.78 സെക്കൻറ് സമയത്ത് ഫിനിഷ് ചെയ്താണ് ബോൾട്ട് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ പുതിയ ചരിത്രം കുറിച്ചത്. ഒളിമ്പിക്സ് ചരിത്രത്തിൽ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് സ്പ്രിൻറ് ഡബിൾ നേടുന്ന ആദ്യ താരമാണ് ബോൾട്ട്.
20.02 സെക്കൻറ് സമയത്തിൽ ഫിനിഷ് ചെയ്ത കാനഡയുടെ ആന്ദ്രേ ഡി ഗ്രാസേക്കാണ് വെള്ളി. റിയോ ഒളിമ്പിക്സിലെ ബോൾട്ട രണ്ടാം സ്വർണമാണിത്. നേരത്തെ 100 മീറ്റർ മത്സരത്തിലും ജമൈക്കൻ താരം സ്വർണമണിഞ്ഞിരുന്നു. എന്നാൽ ബോൾട്ടിന് റെക്കോഡ് തകർക്കാനായില്ല. പ്രകടത്തിൽ തൃപ്തനല്ലെന്ന് മത്സരശേഷം ബോൾട്ട് പ്രതികരിച്ചു.
മെറ്റാരു മത്സരത്തിൽ വനിതകളുെട ജാവലിൻ ത്രോയിൽ ക്രൊയേഷ്യൻ താരം സാറ കൊട്ടക് സ്വർണവും സൗത് ആഫ്രിക്കയുടെ സുനേറ്റ വിപൻ വെള്ളിയും നേടി.