വീസ കാലാവധി അവസാനിച്ച ആഫ്രിക്കന്‍ പൗരന്‍മാരെ തിരിച്ചയയ്ക്കും

07.57 PM 06-07-2016
download (1)
വീസ കാലാവധി അവസാനിച്ചശേഷം ഇന്ത്യയില്‍ തങ്ങുന്ന 1,500 ആഫ്രിക്കന്‍ പൗരന്‍മാരുടെ പട്ടിക ബംഗളുരു പോലീസ് തയാറാക്കി. ഈ മാസം അവസാനത്തിനുമുമ്പ് ഇവരെ കണ്ടെത്തി തിരിച്ചയയ്ക്കാനാണ് ബംഗളുരു പോലീസിന്റെ നീക്കം. ലഹരി-മയക്കുമരുന്ന് കേസുകളില്‍ ആഫ്രിക്കന്‍ പൗരന്‍മാര്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്നതു പരിഗണിച്ചാണ് ബംഗളുരു പോലീസ് നടപടിയെന്നാണു സൂചന. 6,000 ആഫ്രിക്കന്‍ വിദ്യാര്‍ഥികളാണ് ബംഗളുരുവില്‍ മാത്രം പഠിക്കുന്നത്. ഇവരെ കൂടാതെ 1500ല്‍ അധികംപേര്‍ വീസ കാലാവധി അവസാനിച്ചതിനുശേഷവും ഇന്ത്യയില്‍ തങ്ങുന്നു. ഇവരുടെ പട്ടികയാണ് ബംഗളുരു പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുന്നത്.
വീസ കാലാവധി അവസാനിച്ചശേഷം ഇന്ത്യയില്‍ തങ്ങിയ 50 വിദ്യാര്‍ഥികളെ കഴിഞ്ഞദിവസം സ്വദേശത്തേക്കു തിരിച്ചയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരെ തിരിച്ചയയ്ക്കുന്നതിന് നടപടി സ്വീകരിക്കുന്നത്.
എന്നാല്‍ ബംഗളുരു പോലീസിന്റെ നീക്കത്തിനെതിരേ സാമൂഹ്യപ്രവര്‍ത്തകരും ആഫ്രിക്കന്‍ വിദ്യര്‍ഥികളുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ പൗരന്‍മാരെ പോലീസ് കുറ്റവാളികളായി മുദ്രകുത്തുകയാണെന്നും വളരെ കുറച്ചുപേര്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് പരിഗണിച്ച് മാധ്യമായി ജീവിക്കുന്ന വിദ്യര്‍ഥികളെ പോലീസ് ഉപദ്രവിക്കുകയാണെന്നും ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരാകുന്ന ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.