വെടിക്കെട്ട് അപകടം മരണം 113 ആയി

12.26 AM 13-04-2016
_89167322_keralatemplefire03

പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കൊല്ലം വാളത്തുംഗല്‍ കല്ലുംകുളത്തില്‍ മണികണ്ഠന്‍ (40) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന മണികണ്ഠന്‍ രാത്രി 9.15 നാണ് മരിച്ചത്. വെടിക്കെട്ടപകടത്തില്‍പ്പെട്ട് മണികണ്ഠന് 70 ശതമാനം പൊള്ളലേറ്റിരുന്നു.
മണികണ്ഠനെ കൂടാതെ ചികിത്സയിലായിരുന്ന മൂന്നു പേര്‍കൂടി ഇന്ന് മരണത്തിനു കീഴടങ്ങിയിരുന്നു. കരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67), കഴക്കൂട്ടം സ്വദേശി സത്യന്‍, കൊല്ലം വരിയചിറ ഹരിനന്ദനത്തില്‍ ശകുന്തളയുടെ മകന്‍ ശബരി (14) എന്നിവരാണ് മരിച്ചത്. മൂവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.