വെടിക്കെട്ട് അപകടം: സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ചെന്നിത്തല

09:33am 10/04/2016
download (3)
തിരുവനന്തപുരം: വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടും. ദുരന്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ദുരന്ത സ്ഥലത്ത് എത്തും. താനും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.