വെടിക്കെട്ട് ദുരന്തം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സഹായം

07:07am 20/4/2016
നിബു വെളളവന്താനം
Newsimg1_47748771
ഡാലസ്: പറവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊല്ലം പ്രോവിന്‍സ് നടത്തി വരുന്ന ആതുര സേവനത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് ഡാലസിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സ് വിഷുദിനത്തില്‍ മാതൃകയായി.

പ്രോവിന്‍സിന്റെ സാമ്പത്തിക സഹായം കൊല്ലം പ്രോവിന്‍സ് പ്രസിഡന്റ് അഡ്വ. നടക്കല്‍ ശശിക്ക് നല്‍കിയതായി സെക്രട്ടറി വര്‍ഗീസ് കെ. വര്‍ഗീസും ട്രഷറര്‍ ഏബ്രഹാം ജേക്കബും സംയുക്തമായി അറിയിച്ചു. ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സമയോചിതമായ ധനസഹായത്തിനു കൊല്ലം പ്രോവിന്‍സ് നന്ദി അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മറ്റിയും കേരള കൗണ്‍സിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് ഡബ്ല്യുഎംസിയുടെ വക്താക്കള്‍ അറിയിച്ചു.

ലോകമെമ്പാടുമുളള മലയാളി സമൂഹത്തിനും വിശേഷാല്‍ അമേരിക്കന്‍ മലയാളികള്‍ക്കും വിഷു ദിനാശംസകള്‍ നേരുന്നതായി പ്രസിഡന്റ് പി. സി. മാത്യു ചെയര്‍മാന്‍ ജോണ്‍ ഷെറി അഡ് വൈസറി ചെയര്‍മാന്‍ ടി. സി. ചാക്കോ എന്നിവര്‍ അറിയിച്ചു. പ്രോവിന്‍സ് കാബിനറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് തോമസ് ചേളേളത്ത്, ചാരിറ്റി കോര്‍ഡിനേറ്റര്‍ സാം മാത്യു, രാജന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

അടുത്ത കാലത്ത് റോളറ്റിലും ഗാര്‍ലന്റിലും ഉണ്ടായ ടൊര്‍ണാഡോ നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സ് സാഹയങ്ങള്‍ നല്‍കിയിരുന്നു.

Back