വെടിക്കെട്ട് നിരോധനം; ഹര്‍ജി ഇന്ന് പരിഗണിക്കും

09.35 AM 12-04-2016
h
കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അപകടകരമായ വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് രജിസ്ട്രാര്‍ക്കു നല്‍കിയ കത്ത് ഡിവിഷന്‍ ബെഞ്ച് പൊതുതാത്പര്യ ഹര്‍ജിയായി ഇന്നു പരിഗണിക്കും.
സംസ്ഥാനത്തെ വെടിക്കെട്ടപകടങ്ങളില്‍ കൂടുതല്‍ ദുരന്തം വിതയ്ക്കുന്ന കതിന, അമിട്ട്, ഗുണ്ട് എന്നിവ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും പ്രഹരശേഷി കുറഞ്ഞ ചൈനീസ് പടക്കങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറ്റിംഗലില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തു നിരവധി വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കത്തില്‍ പറയുന്നു.