വെര്‍മോണ്ട് ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച കേഷാ റാമിന് പരാജയം

11:16 am 12/8/2106

പി. പി. ചെറിയാന്‍
unnamed
വെര്‍മോണ്ട് : വെര്‍മോണ്ട് സംസ്ഥാനത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേശാ റാമിന് പരാജയം. ഓഗസ്റ്റ് 9 ന് നടന്ന െ്രെപമറിയില്‍ 30 വയസുളള 17.42 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത കേശാ 11720 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണെത്തിയത്.

സംസ്ഥാന പ്രതിനിധി സഭയില്‍ നാലു തവണ ഈ രണ്ട് വര്‍ഷം വീതം അംഗമായിരുന്ന കേഷാ ഇത്തവണ ലഫ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഒന്നാം സ്ഥാനത്തെത്തിയ ഡേവിഡ് സൂക്കര്‍മാന്‍ 44.53 ശതമാനം(299.57) വോട്ടുകള്‍ നേടിയാണ് വിജയമുറപ്പിച്ചത്. 22 വയസില്‍ കേഷാ റാം ആദ്യമായി പ്രതിനിധി സഭയിലംഗമായി. 2015 ഒക്ടോബര്‍ ഒന്നിനാണ് ഇവര്‍ ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന നേതാവാണ് ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ കേഷാ റാം. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഇന്ത്യന്‍ വംശജര്‍ കടന്നുവരുന്നു എന്നുളളത് അഭിനന്ദനാര്‍ഹമാണ്.