വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:33 am 15/9/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_58627634
അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ ഓണഘോഷീ ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്­കൂളില്‍ വെച്ചു (475 West Hartsdale Ave, White Plains, NY 10607) സെപ്റ്റംബര്‍ 17, ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ നടത്തുന്നതാണ്. പ്രവേശനം സൗജന്യം.

സിനിമാതാരം ദിവ്യഉണ്ണിയുടെ ഡാന്‍സ് പ്രോഗ്രാമും സിനിമാതാരം സാബു തിരുവല്ലയുടെ മിമിക്രിയും അമേരിക്കയിലെ മറ്റ് പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഡാന്‍സ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ നടത്തുന്നു. “ഉപ്പും മുളകും’ കോമഡി സീരിയലിലെ നീലിമയെ അവതരിപ്പിക്കുന്ന അനുഗൃഹീത നടി നിഷ ശാരംഗി തുടങ്ങി ,കലാ സാംസ്­കാരിക പ്രമുഖര്‍, രാഷ്ട്രിയ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്നു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സികുട്ടീവ് ഹോണറബിള്‍ റോബര്‍ട്ട് അസ്ട്രിനോ വിശിഷ്ട അതിഥി ആയി പങ്കുടുക്കും.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്­ ക്രമീകരിച്ചിരിക്കുന്നത്­. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും,ഗാനമേള , മിമിക്രി , ഡാന്‍സ് പ്രോഗ്രാമുകള്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന കലാപരിപാടികള്‍ ആണ് ചിട്ടപെടുത്തിയിട്ട്­ള്ളത്. ന്യൂ യോര്‍ക്കിലെ പേരേടുത്ത മുന്ന് റസ്‌റ്റോറന്റ്കള്‍ മത്സരിച്ചു ഓണാസദ്യ ഒരുക്കുന്നു.

ഏവരെയും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ചാക്കോ, ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യൂസ്, ജോണ്‍ സീ വര്‍ഗീസ്, ഷൈനി ഷാജന്‍, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, രാജ് തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, രത്‌­നമ്മ രാജന്‍, രാജന്‍ ടി ജേക്കബ്, സുരേന്ദ്രന്‍ നായര്‍, വിപിന്‍ ദിവാകരന്‍ ,ജോണ്‍ തോമസ്എന്നിവര്‍ അറിയിച്ചു.

ഏവര്‍ക്കും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാശംസ­കള്‍ .