വെസ്റ്റ് ചെസ്റ്ററില്‍ അയ്യപ്പ ക്ഷേത്രത്തിന്‍റെ ഫണ്ട് സമാഹരണത്തിനായി ഗാന്ധാരി എന്ന നാടകം അടുത്ത ഞായറഴ്ച

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_62201782
അമേരിക്കയില്‍ വെസ്റ്റ് ചെസ്റ്ററില്‍ അയ്യപ്പ സ്വാമിയുടെ പേരിലുള്ള ആദ്യത്തെ ക്ഷേത്രം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനായി ചിക്കാഗോ ശ്രുതിലതയുടെ ഭക്തി ഗാനമേളയും ഗാന്ധാരി” എന്ന ഡാന്‍സ് ഡ്രാമയും വേള്‍ഡ് അയ്യപ്പ സേവാ ട്രെസ്ടിന്റെ ആഭിമുഖ്യത്തില്‍ 2016 നവംബര്‍ 13 ഞായറഴ്ച വൈകുന്നേരം (252 ടീൗിറ്ശലം അ്‌ല, ണവശലേ ജഹമശി,െ ചഥ) വെച്ച് നടത്തുന്നു. “ഗാന്ധാരി” എന്ന ഡാന്‍സ് ഡ്രാമയുടെ വിജയത്തിനുശേഷം സ്വന്തമായി ഒരു അയ്യപ്പക്ഷേത്രം സാക്ഷല്‍കരിക്കും എന്ന് വിശ്വസിക്കുന്നു.ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ഒപ്പമുള്ള ഒരുപാടു അയ്യപ്പ ഭക്തന്മാരുടെയും നിര്‍ലോഭമായ സഹകരണം അങ്ങനെ പല പല കാരണങ്ങളാണ് ഈ ക്ഷേത്രനിര്‍മാണത്തിനുള്ള അടിസ്ഥാനം.

അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂര്‍ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം.നമ്മുടെ കൊച്ചു കേരളത്തില്‍ നാടകം മരിക്കുന്നു എന്ന് പറയുന്നവര്‍ക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി നല്‍കുകയാണ് ഗണേഷ് നായര്‍.’ഒരു പൂര്‍ണക്രിയയുടെ അനുകരണം’ എന്നാണ് നാടകത്തെ അരിസ്‌റ്റോട്ടില്‍ നിര്‍വചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂര്‍ണകലയോ ആണെന്നു പറയാം. കാരണം അതില്‍ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം

മഹാഭാരതമെന്ന ഇതിഹാസത്തിന്റെ തീരത്തു നിന്നു കൊണ്ട് ഗാന്ധാരി എന്ന കൗരവ മാതാവിന്‍റ്റെ ആത്മ സംഘര്‍ഷ നിമിഷങ്ങളിലേക്കു എത്തിനോല്ക്കാന്‍ ഉള്ള ഈ പരിശ്രമത്തിലാണ് ഗണേഷ് നായരും, മനോജ് നബൂതിരിയും. . അതെ ഗാന്ധാരി എന്ന ഈ നാടകം നിങ്ങളെ കൂട്ടികൊണ്ടുപോകുന്നത് ഒരു അമ്മയുടെ അല്ലെങ്കില്‍ കറുപ്പിനെ സ്വന്തം കണ്ണുകളിലേക്കു ആവാഹിച്ചു സ്വയം അന്ധത വരിച്ച ഒരു പതിവ്രതയായ അമ്മയുടെ ജീവിതത്തിലൂടെ അതോടപ്പം സ്ത്രീ ധര്‍മത്തിലും മാതൃധര്‍മത്തിലും മാനഷ മഹാധര്‍മത്തിലും ആര്‍ക്കും കിടപിടിക്കാന്‍ ആവാത്ത സ്ത്രീ രത്‌നത്തിന്‍റ്റെ കഥയിലൂടെ അതുമാത്രമല്ല ജീവിതത്തില്‍ ഒരിക്കല്‍ പോലും ധാര്‍മികത കൈവിടാതെ അധര്‍മം ഒരിക്കല്‍ പോലും മനസ്സില്‍ ചിന്തിച്ചിട്ടില്ലാത്ത അത്യഅപൂര്‍വ്വ വ്യക്തിത്വത്തിന്‍റ്റെ സൂര്യ തേജസ് ആര്‍ന്ന ഒരു മഹാറാണിയുടെ കഥ . അതെ ഈ നാടകം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു നയന വിരുന്നു ആകും എന്നതില്‍ സംശയം ഇല്ല .

അഭിനയെതാക്കളായി രംഗത്തു എത്തുന്നത് പാര്‍ഥസാരഥി പിള്ള, ഡോ.സുനിതാ നായര്‍,വത്സാ തോപ്പില്‍ ,ഡോ. വത്സ മാധവ്,കോട്ടയം ബാലുമേനോന്‍,ഹരിലാല്‍ നായര്‍,കിരണ്‍ പിള്ള, ശ്രീ പ്രവീണ്‍,സൗമ്യ പ്രജീഷ്, രാധാ നായര്‍,അജിത് നായര്‍,ജയപ്രകാശ് നായര്‍,രാജീ അപ്പുകുട്ടന്‍ പിള്ള, പ്രേമ ഐര്‍,ജനാദ്ധനന്‍ തോപ്പില്‍, മഞ്ജു സുരേഷ് ,ശൈലജാ നായര്‍ , ചന്ദ്രന്‍ പുതിയ വീട്ടില്‍, ദേവിക നായര്‍,ഗായത്രി നായര്‍ , ഡോ. രാമന്‍ പ്രേമചന്ദ്രന്‍,കൊച്ചുണ്ണി ഇളവന്‍മഠം,നിഷാ പ്രവീണ്‍ ,ഹേമാ ശര്‍മ്മ,വാണി നായര്‍.

എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണവും പ്രോത്സാഹനവും പ്രതീഷിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമത്തെ വിജയിപ്പിക്കണം അനുഗ്രഹിക്കണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നതായി ഡയറക്ടര്‍ ഗണേഷ് നായര്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ മനോജ് നബൂതിരി , പ്രൊഡക്ഷന്‍ ഡോക്ട . പദ്മജാ പ്രേമം ,മാധവന്‍ നായര്‍, ലിറിക്കസ് പാര്‍ഥസാരഥി പിള്ള, അജിത് നായര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.