വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്

– അപ്പച്ചന്‍ കണ്ണന്‍ചിറ
07:28am 25/6/2016
Newsimg1_34239669
വെസ്‌ററ് മിന്‍സ്റ്റര്‍: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് റോമന്‍ കത്തോലിക്കാ സഭാ ആസ്ഥാനമായ ലണ്ടന്‍ വെസ്‌ററ് മിന്‍സ്റ്റര്‍ അതിരൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹൗണ്‍ സ്ലോയില്‍ വെച്ച് ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു.ഭാരത അപ്പസ്‌തോലനും,സഭാ പിതാവും,യേശുവിന്റെ പ്രമുഖ ശിഷ്യനുമായിരുന്ന വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഹൗണ്‍സ്ലോയിലെ സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്‍ട്ടിന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുഖ്‌­റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.സഭ കടമുള്ള ദിനമായി ആചരിക്കുന്ന,വിശ്വാസത്തില്‍ നമ്മുടെ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളിന്, വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ആയി പുതുതായി നിയോഗിക്കപ്പെട്ട റവ.ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും. ചങ്ങനാശ്ശേരി അതിരൂപതയിലെ ആര്‍പ്പൂക്കര വില്ലൂന്നി ഇടവകാംഗമാണ് സെബാസ്റ്റ്യന്‍ അച്ചന്‍.

ഇദംപ്രഥമായിട്ടാണ്­ വെസ്റ്റ് മിനിസ്റ്റര്‍ രൂപതയുടെ കീഴില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷിക്കുന്നത്.സഭാ പിതാവിന്റെ ദുക്‌റാന തിരുന്നാള്‍ ആഘോഷത്തില്‍ എല്ലാ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും പരമാവധി ആളുകള്‍ പങ്കു ചേരും.

ജൂലൈ 3 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3:30 നു ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാനയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അനുസ്മരണ പ്രഭാഷണവും,ലദീഞ്ഞും തിരുന്നാള്‍ അനുബന്ധ ശുശ്രുഷകളും നേര്‍ച്ച വിതരണവും തുടര്‍ന്നു നടത്തപ്പെടും. തിരുന്നാളിനോടനുബന്ധിച്ച് ആതിഥേയരായ ഹൗണ്‍സ്ലോ പാരീഷ് കുടുംബാംഗങ്ങള്‍ സ്‌നേഹ വിരുന്നും ഒരുക്കുന്നുണ്ട്.

തിരുന്നാളില്‍ പങ്കെടുത്ത് മാര്‍ത്തോമ്മാശ്ലീഹായുടെ മദ്ധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലെയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

ദേവാലയത്തിനടുത്തായി തന്നെ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഫാ.സെബാസ്റ്റ്യന്‍ : 07429307307; ടിജോ മാത്യു 07865639671

പള്ളിയുടെ വിലാസം: സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച്, 94 ബാത്ത് റോഡ്, ടി.ഡബ്‌ള്യു 3 3 ഇ.എച്ച്,ഹൗണ്‍സ്ലോ.