വേള്‍ഡ് മല­യാളി കൗണ്‍സില്‍ ഫിലാ­ഡല്‍ഫിയ പ്രോവിന്‍സ് പിക്‌നിക്ക് 2016 വര്‍ണ്ണാ­ഭ­മായി

09:47 am 19/8/2016

Newsimg1_60128935
ഫിലാ­ഡല്‍ഫി­യ: സാഹോ­ദ­ര്യ­ത്തിന്റെ നാട് എന്ന­റി­യ­പ്പെ­ടുന്ന ഫിലാ­ഡല്‍ഫി­യ­യില്‍, ആഗോള സംഘ­ട­ന­യായ വേള്‍ഡ് മല­യാളി കൗണ്‍സി­ലിന്റെ ആഭി­മു­ഖ്യ­ത്തില്‍ എല്ലാ­വര്‍ഷവും നട­ത്തി­വ­രാ­റുള്ള വാര്‍ഷിക പിക്‌നിക്ക് പ്രോവിന്‍സ് പ്രസി­ഡന്റ് രാജു പട­യാ­ട്ടി­ലിന്റെ നേതൃ­ത്വ­ത്തില്‍ ഫിലാ­ഡല്‍ഫിയ ലോര്‍മി­യര്‍ പാര്‍ക്കില്‍ വച്ചു നട­ത്ത­പ്പെ­ട്ടു.

അമ്പ­തില്‍പ്പരം പേര്‍ പങ്കെ­ടുത്ത പിക്‌നിക്കിന് സാക്ഷ്യം­വ­ഹി­ക്കു­വാന്‍ ഡബ്ല്യു.­എം.സി റീജ­ണല്‍ ചെയര്‍മാന്‍ ജോര്‍ജ് പന­യ്ക്കല്‍ എത്തി­യി­രു­ന്നു. സ്ഥാപക നേതാവും ആദ്യ പ്രസി­ഡന്റു­മായ സാബു ജേക്കബ് സി.­പി.­എ­യുടെ സാന്നിധ്യം പിക്‌നി­ക്കിന് മാറ്റു­കൂ­ട്ടി. തുടര്‍ന്നു നടന്ന വിവി­ധ­ങ്ങ­ളായ കായിക മത്സ­ര­ങ്ങ­ളില്‍ വിജ­യി­ക­ളായ കുട്ടി­കള്‍ക്കും അംഗ­ങ്ങള്‍ക്കും പ്രോവിന്‍സ് ചെയര്‍വി­മണ്‍ മേരി ജോസ­ഫ്, സെക്ര­ട്ടറി സ്വപ്ന സജി, ട്രഷ­റര്‍ ജോര്‍ജ് അമ്പാ­ട്ട്, പ്രോഗ്രാം കോര്‍ഡി­നേ­റ്റര്‍ ജോസ് പാല­ത്തി­ങ്കല്‍ എന്നി­വര്‍ സമ്മാ­ന­ദാനം നിര്‍വ­ഹി­ച്ചു.

പിക്‌നി­ക്കിനു പുതുമ കൂട്ടു­ന്ന­തി­നായി ഈവര്‍ഷം ആരം­ഭിച്ച ഡോര്‍ പ്രൈസിനു ലിസി പട­യാ­ട്ടില്‍ നേതൃത്വം നല്‍കി. ഹോസ്പി­റ്റാ­ലിറ്റി കോര്‍ഡി­നേ­റ്റ­റായ ജോയി കരു­മ­ത്തി­യുടെ ബാര്‍ബിക്യൂ എല്ലാ­വ­രു­ടേയും മനം­ക­വ­രു­ന്ന­താ­യി­രു­ന്നു.