09:01 am 29/8/2016
ബംഗളൂരൂ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പത്താമത് ദൈ്വവാര്‍ഷിക സമ്മേളനത്തിനു ബംഗ്ലൂരുവില്‍ ഉജ്വല തുടക്കം. മുന്‍ കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ലോകം എമ്പാടുനിന്നും എത്തിയ പ്രധിനിധി കളുടെ നിറഞ്ഞ സദസ്സില്‍ വച്ച് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഇരു മുന്നണികളും പ്രവാസികുളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകം എമ്പാടുനിന്നും ഉള്ള പ്രവാസികളുടെ സഹായം കേരളത്തിനുമുണ്ടാവണമെന്നും മുന്‍ മുഖ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. അതോടപ്പം വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്യുന്ന കരുണ്ണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം സ്ലാഖിച്ചു. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും നിലനിര്‍ത്താനും പ്രചരിപ്പിക്കാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലൂരിലെ ഹോട്ടല്‍ ക്യാപിറ്റോളില്‍ നടക്കുന്ന സമ്മേളനത്തില്‍ അമേരിക്ക റീജിയന്‍, യൂറോപ്പ് റീജിയന്‍, ആഫ്രിക്ക റീജിയന്‍, മിഡില്‍ ഈസ്‌റ് റീജിയന്‍, ഇന്ത്യ റീജിയന്‍, മുതലായി ആറു റീജിയനുകളില്‍ നിന്നും പ്രതിനിധികള്‍ എത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബംഗ്ലൂരു പ്രസിഡന്റ് സി. പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ജെ. അലക്സാണ്ടര്‍, ഗ്ലോബല്‍ ചെയര്‍മാന്‍ വി.സി. പ്രവീണ്‍, ഗ്ലോബല്‍ പ്രസിഡന്റ് ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗുഡ്വില് അംബാസഡര്‍ എ.എസ് ജോസ്, ജോണി കുരുവിള, പോള്‍ ഫെര്‍ണാണ്ടസ്, ടി.പി.ശ്രീനിവാസന്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്, എന്നിവര്‍ പ്രസംഗിച്ചു.
ലോകം എമ്പാടും പരന്നു കിടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകളിലും റീജിയനുകളിലും ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പ് നടത്തി യൂണിഫിക്കേഷന്‍ നടത്തി സമ്മേളിച്ച ആദ്യ സമ്മേളനത്തിനു ബാംഗഌര്‍ സാക്ഷ്യം വഹിക്കുന്ന ധന്യ മുഹൂര്‍ത്തമാണിതെന്നു ചെയര്‍മാന്‍
വി.സി. പ്രവീണ്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പ്രൊവിന്‍സ്, റീജിയന്‍ നേതാക്കളുടെ ത്യാഗത്തിനെ അദ്ദേഹം അനുമോദിച്ചു.
ക്യാന്‍സറിനെതിരായി പോരാടുവാന്‍ ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ പ്രൊമോട്ട് ചെയ്യുവാന്‍ സംഘടന അതിരാവിലെ സംഘടിപ്പിച്ച വേള്‍ഡ് വോക്ക് ഒളിംപിയന്‍ അഞജു ബേബി ജോര്‍ജ് വോളന്റീയ ര്‍ മാരുടെ കൂടെ ഓടി ഉത്ഘാടന0 ചെയ്തത് കോണ്ഫറന്‌സിനു തിളക്കമേകി. ആയിരത്തോളം പേര്‍ ഓട്ടത്തില്‍ പങ്കെടുത്തു.
അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങി 50 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 400 ഓളം പ്രതിനിധികളും ഇന്ത്യ റീജിയണിനെ പ്രതിനിധീകരിച്ച് വിവിധ പ്രോവിന്‍സുകളിലെ അംഗങ്ങളും വെള്ളിയായ്‌ഴ്ച തന്നെ എത്തി ചര്‍ച്ചകിലും എക്‌സിക്കൂട്ടീവ് കൗണ്‍സിലിലും പങ്കെടുത്തത് സമ്മളതിന്റെ വിജയമാണെന്ന് ഗ്ലോബല്‍ സെക്രട്ടറി സിറിയക് തോമസ്, മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് അലക്‌സ് കോശി വിളനിലം, ഡോ. എ. വി. അനൂപ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.
അമേരിക്കയില്‍ നിന്നും ഫിലിപ് മാരേട്ട്, തങ്കം അരവിന്ദ്, എസ്. കെ. ചെറിയാന്‍, തോമസ് മൊട്ടക്കല്‍, ഡോ. ജോര്‍ജ് ജേക്കബ് മുതലായ റീജിയന്‍, പ്രൊവിന്‍സു ഭാരവാഹികള്‍ പങ്കെടുത്തു. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, പ്രസിഡന്റ് പി. സി. മാത്യു, സെക്രട്ടറി സാബു തലപ്പാലാ, പുന്നൂസ് തോമസ്, ജോണ്‍ ഷെറി, വര്‍ഗീസ് കയ്യാലക്കകം, ത്രേസിയാമ്മ നാടാവള്ളില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.