വേള്‍ഡ് മലയാളി കൗണ്‍സില്‍ (യൂണിഫൈഡ്) ഡി.എഫ്.ഡബ്‌ള്യു. പ്രൊവിന്‍സ് കെരളപ്പിറവി ആഘോഷിച്ചു

09:33 am 17/11/2016

Newsimg1_19509260
ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബ്‌ള്യു. പ്രോവിന്‍സ് കേരളപ്പിറവി ആഘോഷിച്ചു.

ഡി. എഫ്. ഡബ്‌ള്യു പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയില് കൂടിയ പ്രൊവിന്‍സ് സമ്മേളനത്തില്‍ അമേരിക്ക റീജിയന്‍ പ്രസിഡണ്ട് പി. സി. മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു

ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന കേരളം ഇന്ന് ഭാരതത്തില്‍ മാത്രം ഒതുങ്ങിനില്കുന്ന സംസ്ഥാനമല്ലെന്നും ലോകം എമ്പാടും പടര്‍ന്നു പന്തലിച്ച മലയാളീ പ്രവാസികളുടെ മഹാരാജ്യം തന്നെ ആണെന്നും പി. സി. മാത്യു തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത്തു എല്ലാ മംഗളങ്ങളും നേര്‍ന്നു.

ഡാളസിലെ മലയാളി സമൂഹത്തിനു കേരളപ്പിറവി ആശംസകള്‍ നേരുന്നതോടൊപ്പം കൃസ്തുമസ് പുതുവത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി തോമസ് എബ്രഹാം അറിയിച്ചു

കവിയരങ്ങും കുട്ടികളുടെ കലാ പരിപാടികളും കേരളം പിറവി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി സെക്രട്ടറി വര്‍ഗീസ് കയ്യാലക്കകം സ്വാഗതം ആശംസിച്ചു. ട്രഷറര്‍ എബ്രഹാം ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, അലക്‌സ് കോശി വിള നിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയന്‍, റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ. പനക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ജോണ്‍ ഷെറി, സാബു ജോസഫ് ,സി. പി. എ, ചാക്കോ കോയിക്കലേത്,എല്‍ദോ പീറ്റര്‍, കുര്യന്‍ സഖറിയ, ഫിലിപ്പ് മാരേട്ട്, തോമസ് മൊട്ടക്കല്‍,തങ്കമണി അരവിന്ദന്‍, ഷോളി കുമ്പിളുവേലി, എസ്. കെ, ചെറിയാന്‍, പുന്നൂസ് തോമസ്, പിന്റോ ചാക്കോ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും അറിയിച്ചു

വാര്‍ത്ത: പൗബ്ലിക് റിലേഷന്‍ ഓഫീസര്‍ ഓഫ് അമേരിക്ക റീജിയന്‍: ജിനേഷ് തമ്പി