വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ലോക മലയാളി ദിനം ജനുവരി 7 ന് .

07:21 pm 17/12/2016

ജീമോന്‍ റാന്നി
Newsimg1_25746016 (1)
ഹൂസ്റ്റന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍, ഹൂസ്റ്റന്‍ പ്രോവിന്‍സ് 2017 ജനുവരി 7 ന് ലോക മലയാളി ദിനമായി ആഘോഷിക്കുന്നു.2017 ജനുവരി 7നു വൈകിട്ട് 5.30 ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, സെക്രട്ടറി അലക്‌സാണ്ടര്‍ തോമസ്, ട്രഷറര്‍ ബാബു ചാക്കോ, ചെയര്‍മാന്‍ ജേക്കബ് കുടശനാട് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

ഈ പരിപാടിയിലേക്ക് ഹൂസ്റ്റനിലെ എല്ലാ മതേതര സംഘടനകളില്‍ നിന്നും കലാപരിപാടികള്‍ ക്ഷണിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ ചെയര്‍മാന്‍ ജേക്കബ് കുടശനാടുമായി ഡിസംബര്‍ 26 ന് മുമ്പായി 281 704 0035 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ സാമുവല്‍ കുരുവിള, അമേരിക്കാ റീജിയന്‍ പ്രസിഡന്റ് പി. സി. മാത്യു എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി ആശംസകള്‍ അറിയിച്ചു.