വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ സ്വാതൃന്ത്യദിനം സമുചിതമായി ആഘോഷിച്ചു .

10:19 am 20/8/2016
Newsimg1_49161021
ഡാളസ്: ഇരുപത്തിഒന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയയിലെ അംഗീകൃത പ്രൊവിന്‍സുകളായ നോര്‍ത്ത് ടെക്‌സസ്, ഡാലസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സുകളുടെയും അമേരിക്ക റീജിയന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഇന്ത്യയുടെ സ്വാതൃന്ത്യദിന ആഘോഷങ്ങള്‍ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയിലുള്ള മുംതാസ് റെസ്റ്ററന്റില്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് സമുചിതമായി ആഘോഷിച്ചു. ചടങ്ങില്‍ ഡാളസിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും മറ്റുകുടുംബാംഗങ്ങളും പങ്കെടുത്തു.

ഡാലസ് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗീസ് മാത്യു അധ്യക്ഷതവഹിച്ച ഈചടങ്ങില്‍ പ്രമോദ് നായര്‍ സ്വാഗതപ്രസംഗവും, ഫിലിപ്പ് ചാക്കോ നന്ദിപ്രസംഗവും നടത്തി. ഈഅവസരത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിന്റെ വര്‍ത്തമാനകാലത്തെ പ്രസക്തിയെകുറിച്ചും മറ്റു പ്രസംഗികരായ ഗോപാലപിള്ള, ഫിലിപ്പ് തോമസ്, എലിയാസ് കുട്ടി പത്രോസ്, ജോണ്‍സന്‍ തലച്ചെല്ലൂര്‍, അലക്‌സ് അലക്‌സാണ്ടര്‍, ചെറിയാന്‍ അലക്‌സാണ്ടര്‍, ദീപ ക്കൈതക്കപ്പുഴ, ജോര്‍ജ് ഫ്രാന്‍സിസ്, കൃഷ്ണകുമാര്‍ പൊന്നത്തു, വര്ഗീസ് അലക്‌സാണ്ടര്‍, സെസില്‍ ചെറിയാന്‍, രമ്യ ഉണ്ണിത്താന്‍, ഷമീര്‍ മുഹമ്മദ്, സൂസന്‍ അലക്‌സാണ്ടര്‍, തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങളും ദാര്‍ശനിക അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും ഈവിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുകയുംചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് കൗണ്‍സിലിനെ പ്രതിനിധികരിച്ചു ഹരി കൃഷ്ണകുമാര്‍, രോഹിത് നായര്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് ഈവര്‍ഷം യൂത്ത് കൗണ്‍സില്‍ നേതൃത്വംകൊടുക്കുന്ന കര്‍മ്മപരിപാടികള്‍ സദസ്സിനുപരിചയപ്പെടുത്തുകയും സൗജന്യമെഡിക്കല്‍ ക്യാമ്പ്, രക്തദാനക്യാമ്പ്, സാന്‍ഡ്‌വിച് െ്രെഡവ് തുടങ്ങിയ പരിപാടികളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയുംചെയ്തു.

ഡാലസ്, ഫോര്‍ട്ട് വര്‍ത്ത് സിറ്റികളിലുള്ള മൂന്ന് പ്രൊവിന്‍സുകളുടെയും സംയുക്ത ഓണാഘോഷങ്ങള്‍ സെപ്തംബര്‍ 24-ന് നടത്തുവാനും ഈസമ്മേളനത്തില്‍ വച്ച് തീരുമാനമായി. ഇതിലേക്ക് എല്ലാമലയാളികളെയും സാദരം ക്ഷണിക്കുന്നു