വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗാന്ധിജയന്തിദിനാഘോഷം മാനസികാരോഗ്യകേന്ദ്രത്തില്‍

09:18 am 3/10/2016

Newsimg1_39591058

വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രാവന്‍കൂര്‍ പ്രോവിന്‍സ് ഗാന്ധിജയന്തി ദിനമായ ഒക്‌­ടോബര്‍ രണ്ടിന് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ റീഹാബിലേഷന്‍ സെന്ററിലെ അന്തേവാസികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ സ്വാഗതം ആശംസിച്ച ട്രാവന്‍കൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് വി.പി ശിവകുമാര്‍ 146 വര്‍ഷം പഴക്കമുള്ള മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിച്ചു. മാനസിക നില തെറ്റിയവരെ സഹായിക്കാനും രോഗം പൂര്‍ണ്ണമായും ഭേദമായവരെയും സമൂഹം ഏറ്റെടുക്കാന്‍ വൈമുഖ്യം കാട്ടുന്ന സാഹചര്യം നിലവിലുണ്ട്. അവര്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ”ക്ലീന്‍ ഇന്ത്യ ഗ്രീന്‍ ഇന്ത്യ” എന്ന പ്രോജക്ടിന്റെ രൂപരേഖ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളാ സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷാജി എം മാത്യു അവതരിപ്പിച്ചു. അസുഖം പൂര്‍ണ്ണമായും ഭേദപ്പെട്ടവര്‍ക്ക് ഇന്ന് ആശ്രയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റീഹാബിലേഷന്‍ സെന്ററില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഒരു തൊഴിലായും മാനസികോല്ലാസത്തിനുമായി വിഭാവനം ചെയ്ത് നടപ്പാക്കുന്ന ഉദ്യാനനിര്‍മ്മാണത്തിന്റെയും ഫലവൃക്ഷതൈകള്‍ നട്ട് പരിപാലിക്കുന്നതിന്റെയും ആവശ്യകത ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ടി.പി.വിജയന്‍ സൂചിപ്പിച്ചു. ഇത്തരം ഒരു പ്രോജക്ട് നടപ്പാക്കുന്നതിന് മുന്‍കൈ എടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ച മാനസികോരോഗ്യ കേന്ദ്ര സൂപ്രണ്ട് ഡോ. എം.എന്‍ ജയശ്രീ തദവസരത്തില്‍ ആരോഗ്യകേന്ദ്രത്തില്‍ രോഗം ഭേദമായവര്‍ക്കും ചികിത്സയില്‍ കഴിയുന്നവരുടെയും ക്ഷേമത്തിനുമായി വിവിധ സാമൂഹ്യസംഘടനകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദീകരണവും, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടര്‍ന്നും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ പൂച്ചെടികളുടെ വിതരണോദ്ഘാടനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ടി.പി.വിജയന്‍ മാനസികോരോഗ്യ കേന്ദ്ര സൂപ്രണ്ട് ഡോ. എം.എന്‍ ജയശ്രീക്ക് നല്‍കി നിര്‍വഹിച്ചു. രോഗികളില്‍ ശുചിത്വം പാലിക്കുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 600 രോഗികള്‍ക്ക് ആവശ്യമായ ബാത്ത് റൂം കിറ്റുകളുടെ വിതരണോദ്ഘാടനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രാവന്‍കൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് വി.പി.ശിവകുമാര്‍ മാനസികാരോഗ്യ കേന്ദ്രം ഇന്‍ ചാര്‍ജ് ഡോ. കിരണ്‍കുമാറിന് നല്‍കി നിര്‍വഹിച്ചു. ചികിത്സയുടെ ഭാഗമായി രോഗികള്‍ക്കായി നടത്തപ്പെടുന്ന ആര്‍ട്ട് തെറാപ്പിയുടെ സൗകര്യാര്‍ത്ഥം റീഹാബിലേഷന്‍ സെന്ററിലെ ചുവരുകള്‍ വൃത്തിയാക്കുകയും അതില്‍ ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കാനും കലാവാസനയുള്ള രോഗികള്‍ക്ക് ചിത്രങ്ങള്‍ രചിക്കാനുമുള്ള പദ്ധതിക്കായി നിറക്കൂട്ട് നല്‍കിയ പെയിന്റുകളും തദവസരത്തില്‍ നല്കപ്പെട്ടു. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ടി.പി. വിജയന്‍, കേരളാ സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷാജി എം മാത്യു, കേരളാ സ്‌റ്റേറ്റ് സെക്രട്ടറി അഡ്വ. നടക്കല്‍ ശശി, ട്രാവന്‍കൂര്‍ പ്രോവിന്‍സ് ചെയര്‍മാന്‍ ജയചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ഇ.ജസ്റ്റസ്, പ്രസിഡന്റ് വി.പി.ശിവകുമാര്‍, കെ. വിജയചന്ദ്രന്‍, ഷിബലി എ സലാം, സുനില്‍ കുമാര്‍, സോണാള്‍ജി, സന്തോഷ് കുമാര്‍, ഷാജി ജോസ് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ തങ്കമണി ദിവാകരന്‍, വനിതാ ഫോറം പ്രസിഡന്റ് മോളി സ്റ്റാന്‍ലി, മാനസികാരോഗ്യകേന്ദ്ര സൂപ്രണ്ട് ഡോ. എം.എന്‍ ജയശ്രീ, ജൂനിയര്‍ സൂപണ്ട് ഡോ. ശശികല, ആര്‍ എം ഒ. ഡോ. മാര്‍ട്ടിന്‍, ഡോ. കിരണ്‍ കുമാര്‍, ഡോ. ദിനേഷ്, നഴ്‌­സിങ് സൂപ്രണ്ട് ശോഭ, ഹെഡ് നഴ്‌­സ് കൃഷ്ണ, ജീഡിയാട്രിക് മേഖലയില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരും എലൈവ് എന്ന സംഘടനയുടെ ഭാരവാഹികളുമായ ഷിദാസ്, ബ്രഹ്മപുത്രന്‍, ഹെല്‍ത്ത് ഇന്‍സ്‌­പെക്ടര്‍ ജയകുമാര്‍, സുരേഷ് തുടങ്ങിയവരും വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുബാംഗങ്ങളും പങ്കെടുത്തു.