– പി.പി.ചെറിയാന്‍
08:03am 26/6/2016
ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് പുതിയതായി നിലവില്‍ വന്നതായി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.
പ്രൊഫ.തമ്പി മാത്യു(അഡൈ്വസറി ബോാര്‍ഡ് ചെയര്‍മാന്‍), റവ:മാത്യു ഇടിക്കുള(ചെയര്‍മാന്‍), മനീഷ് നായര്‍(അസ്സോസിയേറ്റ് സെക്രട്ടറി), ആനി ജേക്കബ്(വൈസ് ചെയര്‍മാന്‍), മോഹന്‍ സെബാസ്റ്റിയന്‍(വൈസ് പ്രസിഡന്റ്, അഡ്മിനിസ്‌ട്രേഷന്‍), തോമസ് ജോര്‍ജ്ജ്(വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസേഷന്‍), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി പ്രവര്‍ത്തനം ആരംഭിച്ചു.
ജെസ്സി റിന്‍സി(വനിതാ ഫോറം ചെയര്‍), സന്തോഷ് ജോര്‍ജ്(യൂത്ത് ഫോറം, ചെയര്‍മാന്‍), റീനാ ചെറിയാന്‍, റോയി ജോണ്‍, മോന്‍സി ചാക്കോ, ലിജി സാം, സന്തോഷ് നായര്‍, ഐറിന്‍ ബന്നി, അന്‍സാ സജി, സുനീന ചാക്കോ, സനീഷ് ജോര്‍ജ്, അരുണ്‍ മാത്യു, അനിയന്‍ ജോര്‍ജ്, മാത്യു എം. മത്തായി, രാജു വര്‍ഗീസ്, സാം ജോര്‍ജ്, എബ്രഹാം വര്‍ഗീസ്, മാത്യൂസ് എബ്രഹാം, ഷാജി ജോര്‍ജ്, ഡാനിയേല്‍ സി.വര്‍ഗീസ്, മോബി എബ്രഹാം, വിനോദ് ജോര്‍ജ്, റിന്‍സി കുര്യന്‍, സതീഷ് നായര്‍ എന്നിവര്‍ വിവിധ കമ്മിറ്റികളുടെ ചുമതലക്കാരായി നേതൃത്വം ഏറ്റെടുത്തു.
പുതിയതായി നിലവില്‍ വന്ന ചിക്കാഗോ പ്രൊവിന്‍സിന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍, റീജിയണ്‍ നേതാക്കളായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഗോപാലപിള്ള, ഡോ.ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഏലിയാസ്‌കുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, സിസില്‍ ചെറിയാന്‍, ചെറിയാന്‍ അലക്‌സാണ്ടര്‍, പ്രമോദ് നായര്‍, ഫ്രാന്‍സിസ് ജോര്‍ജ്, വര്‍ഗീസ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പ്രൊവിന്‍സിന്റെ ഔദ്യോഗിക ഉത്ഘാടനവും ഭാവി പരിപാടികളും വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുന്നതാണെന്ന് പ്രസിഡന്റ് സജി കുര്യന്‍, സെക്രട്ടറി ബെന്നി പരിമണം എന്നിവര്‍ അറിയിച്ചു.