വൈറ്റിന്റെ ട്രെയിലര്‍

02:22pm 20/4/2016

മമ്മൂട്ടി നായകനായെത്തുന്ന വൈറ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുപത്തിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് വൈറ്റ് പറയുന്നത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഹുമാ ഖുറോഷിയാണ്.
സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍, സിദ്ദിഖ്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.