വൈറ്റ്‌­പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ പള്ളിയില്‍ എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ

09:30 am 22/8/2016

Newsimg1_52380702
ന്യൂയോര്‍ക്ക്­: വൈറ്റ്­ പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ ഇരുപതാമത് ദുഖ്‌­റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബര്‍ 3 ശനിയാഴ്­ച മുതല്‍ സെപ്­റ്റംബര്‍ 10 ശനിയാഴ്­ച വരെ എട്ടു ദിവസങ്ങളിലായി ആദരപൂര്‍വം നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 3 ശനിയാഴ്­ച വികാരി വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആരംഭിക്കും.
കാലം ചെയ്­ത പുണ്യശ്ലോകനും വൈറ്റ്­ പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ്­ പൗലൂസ്­ ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത്­ ദു:ഖ്‌­റോനോ പെരുന്നാള്‍ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേര്‍ച്ചവിളമ്പോടും കൂടെ നടത്തും. തുടര്‍ന്ന് പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ റെവ. ഫാ. സി. എ. തോമസ് (Vicar, St. Joseph’s Knanaya Church, Long Island, NY) വചന ശ്രുശൂഷ നടത്തുന്നതും ആയിരിക്കും.

സെപ്റ്റംബര്‍ 4 ഞായറാഴ്ച ഇടവകയുടെ അസ്സോസിയേറ്റ് വികാരി റെവ.ഫാ. ജെറി ജേക്കബിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 5 മുതല്‍ 9 വരെ എല്ലാ ദിവസവും സന്ധ്യ നമസ്കാരവും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന്­ ഗാനശുശ്രൂഷയും തിരുവചനഘോഷണവും ഉണ്ടായിരിക്കും. പ്രസിദ്ധ സുവിശേഷ പ്രാസംഗികരായ റവ. ഫാ. ഗീവര്‍ഗീസ് ചാലിശേരി (സെക്രട്ടറി, മലങ്കര ആര്‍ച്ച് ഡയോസിസ് & വികാരി സെന്റ് മേരീസ് എസ്.ഒ.സി, വെസ്റ്റ് നയാക്, ന്യൂയോര്‍ക്ക്) സെപ്റ്റംബര്‍ അഞ്ചാം തീയതിയും; റവ. ഫാ. ആകാശ് പോള്‍ (Vicar, St. James SO Church, Wanaque, NJ) സെപ്റ്റംബര്‍ ആറാം തീയതിയും; റവ.ഫാ. എബി മാത്യു (Jt. Secretary, Malankara Archdiocese & Vicar, St. Mary’s SO Church, Mississauga, Canada) സെപ്റ്റംബര്‍ ഏഴ്, എട്ട്­ തീയതികളിലും; റവ.ഫാ. ജേക്കബ് ജോസഫ് (Vicar, St. Thomas SO Knanaya Church, Clifton, NJ) സെപ്റ്റംബര്‍ ഒന്‍പതാം തീയതിയും ധ്യാനത്തിനും വചനശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും .വി: ദൈവമാതാവിന്റെ പെരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ പത്താം തീയതി രാവിലെ 8:30ന് മലങ്കരയുടെ യാക്കൂബ് ബുര്‍ദ്ദാന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായിക്കും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്­ , ക്‌­നാനായ ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ്­, ഈസ്റ്റ് അമേരിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി.ദിവന്നാസിയോസ്­ മോര്‍ ജോണ്‍ കവാക് എന്നീ പിതാക്കന്മാര്‍ക്ക് ഇടവക ജനങ്ങളുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി സ്വീകരിച്ചതിനു ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും അഭി.പിതാക്കന്മാര്‍ടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ്. തുടര്‍ന്ന് പ്രദിക്ഷണവും, നേര്ച്ച വിളമ്പോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും.

പെരുന്നാള്‍ ഏറ്റം സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്­തു കഴിഞ്ഞു.

മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക്­ സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ ­(വികാരി & പ്രസിഡന്റ്) (518) 928­6261, റവ.ഫാ. ജെറി ജേക്കബ് എം.ഡി (അസോസിയേറ്റ് വികാരി (845) 519­9669,
George Kuzhiyanjal – (914) 886-8158 (Vice President), Vimal Joy – (914) 979-2025 (Secretary), Sunil Koshy – (914) 434-4158 (Treasurer), Bobby Kuriakose (201) 256-1426 (Jt. Secretary).