വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീ സ്മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

10:20 am 24/8/2106

വര്‍ഗീസ് പ്ലാമൂട്ടില്‍
Newsimg1_43337332
ന്യൂയോര്‍ക്ക്: വൈറ്റ്്‌പ്ലെയിന്‍സ് സെന്‍റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ (99 Park Ave., White Plains, N.Y.) എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2016 സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 10ാം തീയതി ശനിയാഴ്ചവരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെടുന്നതാണ്. പെരുന്നാള്‍ സമാപനദിനമായ സെപ്റ്റംബര്‍ 10ാം തീയതി ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്.

കാര്യപരിപാടി:

സെപ്റ്റംബര്‍ 3ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക്പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക് റവ. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്‍െറ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 4 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക് റവ. ഫാ. ലീസണ്‍ ഡാനിയേല്‍ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥന, 9.45 ന് വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. സഖറിയ നൈനാന്‍ (സഖേര്‍) നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 6 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. റവ. ഫാ. സഖറിയ നൈനാന്‍ (സഖേര്‍) നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 7 ബുധനാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. എല്‍ദോ ഏലിയാസിന്‍െറ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 8 വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. അജു മാത്യൂസിന്‍െറ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 3 മണിക്ക് റവ. ഫാപൗലൂസ് റ്റി. പീറ്റര്‍ നയിക്കുന്ന റിട്രീറ്റ്, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. റവ. ഫാപൗലൂസ് റ്റി. പീറ്റര്‍ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥന, 9.45ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക് പ്രദക്ഷിണം, ഒരുമണിക്ക് ആശീര്‍വ്വാദം 1.30 നേര്‍ച്ചവിളമ്പും സ്‌നേഹവിരുന്നും.

എട്ടുനോമ്പാചരണത്തിലും ധ്യാനയോഗങ്ങളിലും ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളിലും കടന്നുവന്ന് വി. മാതാവിന്‍െറ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ക്രിസ്തുയേശുവിന്‍െറ ധന്യ നാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ (516) 456 ­6494 സെക്രട്ടറി ഷൈന ജോണ്‍(845) 741­ 2829 ട്രഷറര്‍ വത്സ ജോയ് (516) 456­ 7258