‘വൈശാഖ്യസന്ധ്യ2016’ ഫിലാഡല്‍ഫിയ കിക്ക് ഓഫ് വിജയകരം

09:22am 24/3/2016
ജോയിച്ചന്‍ പുതുക്കുളം
vaisakhasnadhya_pic
ഫിലാഡല്‍ഫിയ : ജീവകാരുണ്യസംരംഭമായ ജോബി ജോര്‍ജ്ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ‘വൈശാഖസന്ധ്യ 2016’ ന്റെ കിക്ക് ഓഫ് നടന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷാജി മിറ്റത്താനി പ്രഥമ ടിക്കറ്റ് ഏറ്റുവാങ്ങി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോബി കൊച്ചുമുട്ടം വിശദീകരിച്ചു. റോപ്പിന്‍ പ്ലാമൂട്ടില്‍ സ്വാഗതവും സിബിച്ചന്‍ മുക്കാടന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ഫിലാഡല്‍യയിലെ ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (10175 ആഡടഠഘഋഠഛച അഢഋ, ജഒകഘഅഉഋഘജഒകഅ, ജഅ, 19116) ഏപ്രില്‍ 23 ശനിയാഴ്ച വൈകുന്നേരം 5.30 ന് ആണ് വൈശാഖസന്ധ്യ 2016 ആവര്‍ത്തിക്കപ്പെടുന്നത്. അഫ്‌സല്‍, വിവേകാനന്ദ്, അഖില ആനന്ദ്, ഹേമന്ത് മോനോന്‍, ഗോവിന്ദ് പത്മസൂര്യ, മിയ, കൃഷ്ണപ്രഭ, കലാഭവന്‍ പ്രദീപ്, ലാറ ഫ്രാന്‍സിസ് തുടങ്ങിയ പ്രശസ്ത കലാപ്രതിഭകള്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഹാസ്യത്തിന്റെയും നവതരംഹങ്ങള്‍ അരങ്ങിലുണര്‍ത്തുവാന്‍ അണിനിരക്കുന്നു.

വിശദവിവരങ്ങള്‍ക്ക്: ജോബി കൊച്ചുമുട്ടം : 610 931 6183, റോപ്പിന്‍ പ്ലാമൂട്ടില്‍ :484 470 5229.