വൈ ഫൈ 2016 -താരങ്ങള്‍ ന്യൂയോര്‍ക്കില്‍ എത്തി

09:26am 13/5/2016
Newsimg1_68085967
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വൈഫൈ 2016 സ്റ്റേജ് ഷോയിലേക്കുള്ള താരങ്ങള്‍ ന്യൂയോര്‍ക്ക് ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ എത്തി. താരങ്ങളെ സ്വീകരിക്കാന്‍ എന്‍.വൈ.എം.സി പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

2016 ജനുവരി 11-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സി.ഡബ്ല്യു പോസ്റ്റില്‍ വച്ചു നടക്കുന്ന നൃത്ത-ഹാസ്യ പരിപാടിയിലേക്ക് സഹൃദയരായ എല്ലാ അംഗങ്ങളേയും ക്ഷണിക്കുന്നതായി എന്‍.വൈ.എം.സി പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു 516 859 2531, ബോബി 646 261 6314, ജോജി 347 617 2926, സാക് 917 208 1714.