വൈ ഫൈ 2016 ‘ സ്റ്റേജ് ഷോ ജൂണ്‍ നാലിന് ഗാര്‍ലന്റില്‍

12:50pm 22/4/2016
– അനശ്വരം മാമ്പിള്ളി
Newsimg1_6574905
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ധനശേഖരണാര്‍ഥം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ‘YFI 2016’ (The combo Entertainment Pack for Youth) ജൂണ്‍ നാലിനു (ശനി) വൈകുന്നേരം 6.30ന് ഗാര്‍ലന്‍ഡ് എംജിഎം ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ഏപ്രില്‍ 17നു കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണം ട്രഷറര്‍ ടോമി നെല്ലുവേലി, പ്രസിഡന്റ് ബാബു മാത്യുവിനു നല്‍കി ഉദ്ഘാടനം ചെയ്തു.

ലോസണ്‍ ട്രാവല്‍സ്, ഹരിപിള്ള ടാക്‌സ് സര്‍വീസസ്, താജ്മഹല്‍ ഗ്രോസറി, ചാമുണ്ട ഓട്ടോ റിപ്പയര്‍ സെന്റര്‍, ഡാനിയല്‍ ജോണ്‍സന്‍ ആന്‍ഡ് ഫാമിലി എന്നിവരാണ് ഥഎക 2016 സ്റ്റേജ് ഷോയുടെ സ്‌പോണ്‍സര്‍മാര്‍.

‘YFI 2016’ പരിപാടിയുടെ ടിക്കറ്റിനായും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ബാബു മാത്യു 214 293 8851, റോയി കൊടുവത്ത് 972 569 7165, ടോമി നെല്ലുവേലി 972 533 7399, ജോണി സെബാസ്റ്റ്യന്‍ 972 375 2232.

Back