02:02PM 03/06/2016
തിരുവനന്തപുരം: യു.ഡി.എഫ് തകർച്ചയിലേക്ക് നീങ്ങുന്നതിന്‍റെ കൃത്യമായ സൂചനയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ഫലമെന്ന് പി.സി ജോർജ് എം.എൽ.എ. ഇരുമുന്നണിയുടെയും പിന്തുണയില്ലാതെ സഭയിലെത്തിയതിനാൽ താൻ വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരുടെ വോട്ടാണ് ചോർന്നതെന്ന് തനിക്കറിയില്ല. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ വോട്ടുചെയ്തത് എൽ.ഡി.എഫിനാണ്. ബിജെപി-എൽ.ഡി.എഫ് ബന്ധത്തിന്‍റെ തെളിവാണിതെന്നും പി.സി.ജോർജ് ആരോപിച്ചു