വോഡഫോണ്‍ കിടിലന്‍ ഓഫര്‍ അവതരിപ്പിക്കുന്നു

09:12 am 28/9/2016

Vodafone_760x400
ദില്ലി: ബിഎസ്എന്‍എല്‍, ഏയര്‍ടെല്‍ എന്നിവയ്ക്ക് പുറമേ ജിയോ തരംഗം തടയാന്‍ വോഡഫോണും ഒരുങ്ങി. പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ജിബി നിരക്കില്‍ 10 ജിബി 3ജി/4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ ആണ് വോഡഫോണ്‍ നല്‍കുന്നത്.
മൂന്ന് മാസമാണ് ഓഫര്‍ വലിഡിറ്റി. പുതിയ വൊഡാഫോണ്‍ വരിക്കാര്‍ക്ക് മാത്രമേ ഓഫറുള്ളൂ. 90 ദിവസം അണ്‍ലിമിറ്റഡ് 4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വൊഡഫോണ്‍ പുതിയ താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. വൊഡാഫോണ്‍ നേരിട്ട് 3ജി/4ജി സേവനങ്ങള്‍ നല്‍കുന്ന 16 സര്‍ക്കിളുകളില്‍ മാത്രമേ പുതിയ ഓഫര്‍ ലഭിക്കുകയുള്ളൂ.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത സര്‍ക്കിളുകളിലെ ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും ഓഫറിലെ ഡേറ്റ ഉപയോഗിക്കാം. എന്നാല്‍ ഉത്തര്‍പ്രദേശ്(പടിഞ്ഞാറ്), ഉത്തര്‍പ്രദേശ്(കിഴക്ക്), ഹരിയാന, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര/ഗോവ, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നീ സര്‍ക്കിളുകളില്‍ 10 ജിബി 3ഡി ഡേറ്റയെ ലഭിക്കൂ.
4ജി സ്മാര്‍ട്ട്‌ഫോണും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഒരു ജിബിയ്‌ക്കോ മുകളിലോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അര്‍ധരാത്രി പന്ത്രണ്ടിനും രാവിലെ ആറിനും ഇടയില്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ. ഇത് പ്രകാരം ഒരു ജിബിക്ക് 25 രൂപയ്ക്ക് അടുത്തെ വില വരൂ.