വോള്‍ട്ട് വനിതാ വിഭാഗം ദിപയ്ക്ക് നാലാം സ്ഥാനം

01.01 AM 15-08-2016
>
ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ദിപ കര്‍മാക്കര്‍ക്കു മെഡല്‍ നഷ്ടം. വോള്‍ട്ട് വനിതാ വിഭാഗം ഫൈനലില്‍ ദിപയ്ക്ക് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഫൈനലില്‍ ദിപ പുറത്തെടുത്തത്.
അമേരിക്കയുടെ സിമയോണ്‍ ബൈല്‍സിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. റഷ്യയുടെ മരിയ പസേക വെള്ളിയും നേടി. വെങ്കലം നേടിയ സ്വിസ് താരം ഗുലിയ സ്റ്റീന്‍ഗ്രൂബര്‍ 15. 216 പോയിന്റ് നേടിയപ്പോള്‍ ദിപ നേടിയത് 15.066 പോയിന്റാണ്.