വ്യാജ ഏറ്റുമുട്ടലല്ലെന്ന് ചെന്നിത്തല; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സുധീരൻ

05:17 pm 26/11/2016
ramesh-chennithala_650x400_61448020769
കൊച്ചി/ ആലപ്പുഴ: നിലമ്പൂരിൽ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇതുവരെ വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളെ സംഭവ സ്ഥലത്ത് കൊണ്ടു പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ സുപ്രീംകോടതി വിധിയനുസരിച്ചുള്ള അന്വേഷണം ഉണ്ടാകണം. വിഷയത്തില്‍ സി.പി.ഐ നിലപാട് അപക്വമാണെന്നും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മാവോയവാദികളെ അടിച്ചമര്‍ത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.