വ്യാജ വിവാഹമോചന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ

09:27 am 21/9/2016
images (15)
ചെന്നൈ: വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ ദര്‍ശനയും. ഇരുവരും വിവാഹബന്ധം വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദര്‍ശന തന്നെയാണ് ഈ വാര്‍ത്തക്കെതിരെ രംഗത്തെത്തിയത്.
ടൈംസ് ഒഫ് ഇന്ത്യയാണ് ഒടുവില്‍ ഈ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സന്തോഷത്തോടെ, നല്ല രീതിയിലാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ദര്‍ശന ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു.
2002ല്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയും ദര്‍ശനയും കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2007 ജനുവരി 21നാണ് വിവാഹിതരായത്.