വ്യോമസേനയുടെ മിഗ് 21 വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി

05:00 PM 20/09/2016
images (4)
ശ്രീനഗര്‍: വ്യോമസേനയുടെ മിഗ് 21 വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി ടയറിന് തീപിടിച്ചു. പൈലറ്റുമാര്‍ രക്ഷപ്പെട്ടു.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സാങ്കേതികമായ ചെറിയ തകരാര്‍ ശ്രദ്ധയില്‍ പെട്ട പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെയാണ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയത്.
വിമാനം തെന്നിനീങ്ങുന്നതിനിടെ ടയറുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍സേഫ്റ്റി സര്‍വീസിന്‍്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം വിമാനം തീപിടിക്കുന്നതില്‍ നിന്ന് ഒഴിവായി.
വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിങ് അറിയിച്ചതിനെ തുടര്‍ന്ന് റണ്‍വേയില്‍ സുരക്ഷ ഉറപ്പാക്കിയിരുന്നു. അപകടത്തില്‍ ആളപായമില്ളെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.