07:44am 4/6/2016
രാജു ശങ്കരത്തില്‍, ഫിലാഡഫിയാ
ഫിലാഡഫിയ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും പ്രഥമ കോര്‍ എപ്പിസ്‌ക്കോപ്പായും, നോര്‍ത്ത് അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗം പ്രസിഡന്റ്മായ ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തില്‍കോര്‍ എപ്പിസ്‌ക്കോപ്പായുടെ എണ്‍പതാം ജന്മ ദിനവും കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനാരോഹണത്തിന്റെ മുപ്പത്തിയാറാം വാര്‍ഷികവും ജൂണ്‍ 4ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ( 4136 Hulmeville Road, Bensalem, PA 19020). വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു .
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പൊലീത്തായുടെ ആദ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നിരവധി വൈദീകരും പ്രഗത്ഭ വ്യക്തികളും പങ്കെടുക്കും .
Picture2