ശനിയാഴ്ച മുതൽ പത്രങ്ങൾ ബഹിഷ്​കരിക്കാൻ അഭിഭാഷകരോട് എറണാകുളം ബാർ അസോസിയേഷ​െൻ

09;14 pm 4/11/2016

download
കൊച്ചി: ശനിയാഴ്ച മുതൽ പത്രങ്ങൾ ബഹിഷ്​കരിക്കാൻ അഭിഭാഷകരോട് എറണാകുളം ബാർ അസോസിയേഷ​െൻറ നിർദേശം.

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം തീരുന്നത്​ വരെ മാധ്യമ പ്രവർത്തകരെ കോടതിയിൽ കയറ്റില്ലെന്നും മാധ്യമ പ്രവർത്തകർക്കുവേണ്ടി അഭിഭാഷകർ ഹാജരാകില്ലെന്നും​ എറണാകുളം ബാർ അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്​​. ഇക്കാര്യം ജില്ലാ ജഡ്ജിയോട്​ നേരിൽ കണ്ട്​ ആവശ്യപ്പെടും.

ജിഷ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് കോടതിമുറിയില്‍നിന്ന് പുറത്താക്കിയ അഭിഭാഷകര്‍ക്കെതിരെ ​പൊലീസ്​ കേസെടുത്തതിന്​ പിന്നാലെയാണ്​ അസോസിയേഷ​െൻറ തീരുമാനം.