ശനിയാഴ്ച 108മത് സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’

09:05 pm 4/11/2016

– ജയിന്‍ മുണ്ടയ്ക്കല്‍
Newsimg1_66283346

ഡാലസ്: നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ മനോഹര്‍ തോമസ് ആയിരിക്കും ഈ സല്ലാപം നയിക്കുന്നത്. അമേരിക്കയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മനോഹര്‍ തോമസ്. ഒരു നടനും സംവിധായകനും സംഘാടകനും കൂടിയാണദ്ദേഹം. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും മനോഹര്‍ തോമസിനോടൊപ്പം അമേരിക്കയിലെ കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2016 ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഔസേപ്പറമ്പിലച്ചനോ’ടൊപ്പം ആയിരുന്നു. ഒരു റോമന്‍ കത്തോലിക്കാ പുരോഹിതനായ ഡോ: ഔസേപ്പറമ്പില്‍ ദൈവശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉന്നത ബിരുദധാരിയായ ഒരു സംസ്കൃത പണ്ഡിതനാണ്. മനുഷ്യജീവിതവും മതവും ദൈവ വിശ്വാസവും അന്ധവിശ്വാസങ്ങളും സംബന്ധിച്ചുള്ള വിപ്ലവകരമായ പല ആശയങ്ങളും അദ്ദേഹം തന്‍റെ പ്രബന്ധത്തിലൂടെ കാര്യ കാരണ സഹിതം അവതരിപ്പിക്കുകയുണ്ടായി. ചോദ്യോത്തരവേളയും സജീവവും വിജ്ഞാനപ്രദവുമായിരുന്നു.

കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനക്കാരുടെ ജിഹ്വയായ ‘സത്യജ്വാല’ മാസികയുടെ എഡിറ്റര്‍ ജോര്‍ജ്ജ് മൂലേച്ചാലില്‍, മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, ജോണ്‍ കൂന്തറ, ഡോ: രാജന്‍ മാര്‍ക്കോസ്, ഡോ: മോഹന്‍ മേനോന്‍, ഡോ: ജയിസ് ജേക്കബ്, മാര്‍ട്ടിന്‍ ജോസഫ്, എബ്രഹാം മാത്യു,നെബു കുര്യാക്കോസ്, വര്‍ഗീസ് സ്കറിയ, തോമസ് ഫിലിപ്പ് റാന്നി, ജേക്കബ് കോര ന്യൂ പോര്‍ട്ട്, മോളി ആന്‍ഡ്രൂസ്, മോന്‍സി മാത്യു, കുരുവിള ജോര്‍ജ്ജ്, ജോസുകുട്ടി നോര്‍ത്ത് കരോലിന, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജോര്‍ജ്ജ് വര്‍ഗീസ്, ജേക്കബ് തോമസ്, വര്‍ഗീസ് എബ്രഹാം, മാത്യു സ്റ്റീഫന്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ അന്നേദിവസം രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269.
Join us on Facebook https://www.facebook.com/groups/142270399269590/

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 18133893395, 14696203269
uploadpdf_60531.