ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് സുഗതകുമാരി.

01:30pm 08/7/2016
download (2)

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കവയിത്രി സുഗതകുമാരി. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ കാടിന്റെ ആവാസ വ്യവസ്ഥ തകരാറിലാകുകയും പമ്പ കൂടുതല്‍ മലിനനമാകുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അവിടെ എത്തുന്ന ഭക്തലക്ഷങ്ങള്‍ താങ്ങാവുന്നതിനും അപ്പുറത്താണ്. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. താന്‍ സ്ത്രീ വിരോധിയല്ല, പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് ഇതുപറയുന്നതെന്നും സുഗതകുമാരി പറഞ്ഞു. ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണെ്ടന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു. ക്ഷേത്രങ്ങളില്‍ നടക്കുന്ന ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.