ശബരിമല വികസനം: മുഖ്യമന്ത്രിയും സംഘവും പമ്പയിൽ

11:30 am 18/08/2016
download (3)
പമ്പ: ശബരിമലയിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം പമ്പയിലെത്തി. ശബരിമലയിൽ യോഗം ചേരാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടർന്ന് പമ്പയിൽ തന്നെ യോഗം നടത്താനാണ് തീരുമാനം. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, മാത്യൂ ടി തോമസ്, കെ.ടി ജലീൽ, കെ.കെ ശൈലജ ടീച്ചർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.