ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആണ്‍, പെണ്‍ വിഭജനമില്ലന്ന് സുപ്രീംകോടതി

06:00pm 12/02/2016
th (3)

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂര്‍ത്തിയെയും ആണ് അമിക്കസ് ക്യൂറിയായി

ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആത്മീയത പുരുഷന് മാത്രമുള്ളതല്ല. സ്ത്രീകളുടെ പ്രവേശ വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യന്‍ യെങ് ലോയേഴ്‌സ് അസോയിയേഷന്റെ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

അതേസമയം, 10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്ന് വിലക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ വിശദമായ വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധം നീക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ 1050 പ്രായക്കാരായ സ്ത്രീകള്‍ക്കുള്ള നിരോധം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നമാണ്. മതപരമായ ആചാരവും വിശ്വാസവും വെച്ചുപുലര്‍ത്താന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛേദ പ്രകാരം ഇത്തരം ആചാരങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.