ശരത് കുമാറിന്റെ വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌ക്വാഡ് ഒന്‍പത് ലക്ഷം രൂപ പിടിച്ചു

06:22PM 7/5/2016
download (2)
ചെന്നൈ: നടനും സമത്വ മക്കള്‍ കച്ചി നേതാവുമായ ശരത് കുമാറിന്റെ വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് ഒന്‍പത് ലക്ഷം രൂപ പിടിച്ചു. ശനിയാഴ്ച രാവിലെ തൂത്തുക്കുടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
തിരുച്ചെണ്ടൂരിന് സമീപത്ത് നല്ലുര്‍ വിളക്കില്‍ വച്ച് ശരത് കുമാറിന്റെ വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിച്ചതായി കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പണം പിടിച്ചെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ ശരത് കുമാര്‍ തയ്യാറായില്ല.
താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ശരത് കുമാര്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജേഷ് ലഖോനിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല. തൂത്തുക്കുടിയിലെ തിരുച്ചെണ്ടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ശരത് കുമാര്‍.