‘ശരീരത്തിന്റെ ദൈവശാസ്ത്രം’ സെമിനാര്‍ പാറ്റെഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തില്‍ നടത്തി

12:10pm 30/4/2016

ജോയിച്ചന്‍ പുതുക്കുളം
patterson_pic

ന്യൂ ജേഴ്‌സി: ശരീരത്തിന്റെ ദൈവശാസ്ത്രം (തിയോളജി ഓഫ് ബോഡി) യുടെ മൂന്ന് ദിവസത്തെ സെമിനാറും പഠനങ്ങളും ന്യൂജേഴ്‌സിയിലെ പാറ്റെഴ്‌സന്‍ സെന്റ്. ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തില്‍ നടത്തുകയുണ്ടായി. മതാധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ഈ സെമിനാര്‍ ഇടവക വികാരി റവ. ഫാ. ക്രിസ്ടി പറമ്പുകാട്ടിലിന്റെ നേതൃതത്തില്‍ നടത്തിയ ദിവ്യബലിയോടെ ആരംഭിച്ചു. തിയോളജി ഓഫ് ബോഡി എന്ന മിനിസ്ട്രിയുടെ സ്ഥാപകനായ ബാബു ജോണ്‍ സെമിനാര്‍ നയിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1979മുതല്‍ 1984വരെ നടത്തിയ ബുധനാഴ്ച പ്രഭാഷണങ്ങളുടെ സമാഹാരമാണ് ‘ശരീരത്തിന്റെ ദൈവശാസ്ത്രം’ (തിയോളജി ഓഫ് ബോഡി) ശരീരത്തിന്റേയും ആത്മാവിന്റെയും സൃഷ്ടിപരമായ ഒരു ഉള്‍കാഴ്ചയാന്ന്! ഇത്.

പുരുഷനും സ്ത്രീയും പ്രതീകങ്ങളാണ്‌ദൈവത്തിന്റെയും മനുഷന്റെയും അന്തസത്തയും ദൈവത്തിനു മനുഷനോടുള്ള ആത്മബന്ധവും വിളംബരം ചെയ്യുന്ന പ്രതീകങ്ങള്‍. സ്ത്രീ പുരുഷ ലൈംഗീകത, ദാമ്പത്യവിശുദ്ധി, കൂട്ടാ•യിലുള്ള ജീവിതം എന്നിവ ദൈവത്തിന്റെ ചായയും സാദൃശ്യവും പ്രകടമാക്കുന്നുവെന്നും വിവാഹത്തിലൂടെ ദമ്പതികള്‍ ജീവിക്കേണ്ട ‘ത്രീത്വ രഹസ്യം’ മനുഷ്യന് വെളിപ്പെടുന്നത് മനുഷ്യ ശരീരത്തിലൂടെയാണെ ന്നുള്ളത് സെമിനാറില്‍ പഠന വിഷയങ്ങളായിരുന്നു.

വളര്‍ന്നുവരുന്ന തലമുറ ശരീരത്തിന്നും ലൈംഗീകതക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളില്‍ തപ്പിത്തടയുമ്പോള്‍ നമുക്ക് എങ്ങനെ അവരെ സഹായിക്കുവാന്‍ സാധിക്കും എന്ന് ചര്‍ ച്ചയിലൂടെയും, പഠനങ്ങളിലൂടെയും ചിന്തിച്ചു. നമ്മുടെ കുഞ്ഞുങ്ങളില്‍ ആഴമായ ക്രൈസ്തവബോധ്യം വളര്‍ ത്തിയെടുക്കുവാന്‍ പ്രായോഗിക നിര്‍ദേശങ്ങളിലുടെ ബാബു ജോണ്‍ ‘ശരീരത്തിന്റെ ദൈവശാസ്ത്ര’ത്തെ അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങളുമായ് ബന്ധപ്പെടുത്തി അവതരിപ്പിച്ചത് പങ്കെടുത്തവര്‍ക്ക് ഒരു പുതിയ അനുഭവവും പുതിയ കാഴ്ച്ചപാടും നല്കി.

ശരീരത്തിന്റെ ദൈവശാസ്ത്രം (തിയോളജി ഓഫ് ബോഡി) യുടെ ഇത്തരത്തിലുള്ള സെമിനാറുകളും പഠനങ്ങളും ഇളം തലമുറയ്ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ നിക്ഷേപമാണെന്നും വിശ്വസമൂല്യങ്ങളില്‍ അവരെ വളര്‍ത്തുവാന്‍ ഇതു സഹായിക്കുമെന്നും ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട് സെമിനാറില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ദൈവം മനുഷ്യനെ എന്തിനുവേണ്ടി സൃഷ്ടിച്ചു? എന്ന സത്യം മനുഷ്യന്‍ അറിയുമ്പോള്‍ മാത്രമേ അവന്‍ ആരാണ് എന്ന സത്യം മനസിലാക്കാനാവുമെന്നും അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു.

ശരീരത്തിന്റെ ദൈവശാസ്ത്രം (തിയോളജി ഓഫ് ബോഡി) പഠനങ്ങള്‍ പ്രായഭേതമെന്ന്യേ എല്ലാവര്‍ക്കും ഏറ്റവും അനിവാര്യമാണെന്നും മനുഷ്യന്‍ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് ജീവിതത്തിനു അര്‍ ത്ഥവും ലക്ഷ്യവും നല്കുന്നതെന്നു ബഹുമാനപ്പെട്ട ജേക്കബ് ക്രിസ്ടി അച്ചന്‍ സന്ദേശം നല്‍കി . ബാബു ജോണിന്റെ നേതൃത്തത്തിലുള്ള ‘തിയോളജി ഓഫ് ബോഡി’ മിനിസ്ട്രിയിലൂടെ അമേരിക്കയിലും പുറത്തും ഉള്ള എല്ലാ ഇടവകളിലേക്കും ഈ മഹത്തായ സന്ദേശം എത്രയും വേഗം എത്തിക്കുവാന്‍ പരിശുദ്ധാത്മാവ് സഹായിക്കെട്ടെയെന്നു അദ്ദേഹം ആശംസിച്ചു പ്രാര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബാബു ജോണ്‍ (ഫൌണ്ടര്‍ ഓഫ് തിയോളജി ഓഫ് ബോഡി)
ഈമെയില്‍: ഠഛആഎഛഞഘകഎഋ@ഏങഅകഘ.ഇഛങ
ഫോണ്‍: 2149343928.

ബാബു ജോണ്‍ അറിയിച്ചതാണിത്.