ശരീരത്തില്‍ തോട്ട കെട്ടിവെച്ച്​ മരിച്ച നിലയില്‍.

12:12 pm 24/11/2016
download (4)
എരുമപ്പെട്ടി (തൃശൂര്‍): ഇലക്ട്രിക് തോട്ട ദേഹത്ത് കെട്ടിവെച്ച് പൊട്ടിച്ച് ഗൃഹനാഥന്‍ മരിച്ചു. തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ ചാക്കപ്പ​െൻറ മകന്‍ വര്‍ഗീസാണ് (65) മരിച്ചത്. വീടി​െൻറ പിന്‍ഭാഗത്ത് ചിന്നിച്ചിതറിയ നിലയിലാണ്​ മൃതദേഹം കണ്ടത്.

പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. സ്ഫോടന ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് ശരീരത്തി​െൻറ നടുഭാഗം തകര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്. ഇടതുകൈ അറ്റുപോയിട്ടുണ്ട്. അറ്റ കൈ കുറച്ചു ദൂരെനിന്നും കണ്ടത്തെി.

കിണർ നിർമാണത്തിന്​ എത്തിച്ച തോട്ട സ്വയം വെച്ചുകെട്ടി പൊട്ടിച്ച് മരിച്ചതാണെന്നാണ് പൊലിസി​െൻറ നിഗമനം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍. എരുമപ്പെട്ടി പൊലിസ് സംഭവം അന്വേഷിച്ചു വരുന്നു.

ഭാര്യ: ബേബി. മക്കള്‍: സേവി, സാബു, സിബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമമാത പള്ളി സെമിത്തേരിയില്‍.