09:39 am 08/08/2016
ചെന്നൈ: ഡി.എം.കെ എം.പിയെ തല്ലിയതിന് അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എം.പിക്കെതിരെ അടുക്കള സഹായികളായ രണ്ട് യുവതികള്‍ പരാതി നല്‍കി. ഭാനുമതി, ജാന്‍സി റാണി എന്നിവരാണ് തൂത്തുക്കുടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.
വീട്ടുജോലിക്കിടെ ശശികല പുഷ്പ എം.പി തങ്ങളെ മര്‍ദിച്ചിട്ടുണ്ടെന്ന് യുവതികളുടെ പരാതിയില്‍ പറയുന്നു. ശശികലയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകന്‍ മദ്യപിച്ചത്തെി തങ്ങളെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു. മകന്‍ പ്രദീപ് രാജയും മര്‍ദിച്ചതായി യുവതികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വിശദീകരിച്ചു.