ശിവദാസന്‍ നായര്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലേക്ക്

06:28pm 23/7/2016

Newsimg1_42821849
ന്യൂയോര്‍ക്ക്: നാഷണല്‍ കണ്‍വന്‍ഷനു ശേഷം ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എയുടെ പ്രസിഡന്റ് കൃഷ്ണ റെഡ്ഢി, ശിവദാസന്‍ നായരെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ യുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കണ്‍വീനറായി ചുമതല ഏല്‍പ്പിച്ചു . കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഓഎഫ് ബി ജെ പിയുടെ ന്യൂയോര്‍ക്ക് യൂത്ത് കണ്‍വീനറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീ ശിവദാസന്‍ നായര്‍. രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ബാലസ്വയംസേവകനായി വളര്‍ന്ന അദ്ദേഹം കഴിഞ്ഞ ഇരുപതില്‍പരം വര്‍ഷങ്ങളായി ഹിന്ദു സ്വയംസേവക് സംഘിന്റെ സജീവ പ്രവര്‍ത്തകനുമാണ്. ഏഴു വര്‍ഷം ന്യൂ യോര്‍ക്കിലെ ശിവാജി ശാഖാ കാര്യവാഹ്, പിന്നീട് ന്യൂയോര്‍ക്ക് വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് എന്നീ ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനും കോളേജ് തല സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയുടെ യുവ സംഘടനയായ യുവ മോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശിവദാസന്‍ നായരുടെ സംഘടനാ പാടവവും സ്വീകാര്യതയും കൊണ്ട് അദ്ദേഹം ന്യൂയോര്‍ക്കില്‍ അറിയപ്പെടുന്ന ഒരു പൊതു പ്രവര്‍ത്തകനാണ്. ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി, ന്യൂയോര്‍ക്കില്‍ ഒരു പുതിയ ദിശയില്‍, ഇന്ത്യന്‍ സമൂഹത്തിനു എന്നും ഉപകാരപ്രദമായ രീതിയില്‍, പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കു­ന്നു.

ഹിന്ദു സ്വയംസേവക സംഘത്തിന്റെയും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെയും സജീവ പ്രവര്‍ത്തകയായ ഡോ ജയശ്രീ നായരാണ് ശിവദാസന്‍ നായരുടെ ഭാര്യ. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എയുടെ ദേശീയ സോഷ്യല്‍ മീഡിയ ടീം കോ കോര്‍ഡിനേറ്റര്‍ ആണ് ജയശ്രീ. മൂന്നു മക്കളുണ്ട്.