ശെല്‍വരാഘവന്റെ സിനിമയില്‍ നായകനായി വിജയ്

09:25 am 4/10/2016
download (3)
ഭൈരവ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ്‍യുടെ അടുത്ത ചിത്രം ശെല്‍‌വരാഘവന്റെ സംവിധാനത്തിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
ശെല്‍വരാഘവന്‍ വിജയ്‍യോട് കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ഇഷ്‍ടപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സും പ്രഭുദേവയുടെ ശിവജി പ്രൊഡക്ഷന്‍സും ചേര്‍ന്നായിരിക്കും സിനിമയുടെ നിര്‍മ്മാണം

ഭൈരവ് സംവിധാനം ചെയ്യുന്നത് ഭരതന്‍ ആണ്. കീര്‍ത്തി സുരേഷും അപര്‍ണ വിനോദും ആണ് ഭൈരവിലെ നായികമാര്‍. ജഗപതി ബാബു വില്ലനായി അഭിനയിക്കുന്നു. ആര്‍ കെ സുരേഷ്, ഡാനിയന്‍ ബാലാജി, സതിഷ്, മിമി ഗോപി, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.