ശോശാമ്മ ജോണ്‍ ഓലിയാംകുന്നേല്‍ (93) നിര്യാതയായി

10:46 am 21/12/2016

– എ.സി. ജോര്‍ജ്ജ്
Newsimg1_53489515
ഹ്യൂസ്റ്റന്‍: ശോശാമ്മ ജോണ്‍ ഓലിയാംകുന്നേല്‍ (93) ഡിസംബര്‍ 19ാം തീയതി വൈകുന്നേരം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സ്വവസതിയില്‍ നിര്യാതയായി. പരേതനായ അവിരാ ജോണ്‍ ഓലിയാംകുന്നേല്‍ ആണ് ഭര്‍ത്താവ്. പരേതയായ അന്നമ്മ എബ്രാഹം ഓലിയാംകുന്നേലാണുഏകസഹോദരി. മക്കള്‍ എബ്രാഹം ജോണ്‍ ഓലിയാംകുന്നേല്‍, തോമസ് ഓലിയാംകുന്നേല്‍, പോള്‍ ജോണ്‍ ഓലിയാംകുന്നേല്‍, ആനീസ് തോമസ് ഇടപ്പാട്ടുകര എിവരാണ്. മരുമക്കള്‍: മേരി എബ്രാഹം, ലില്ലിക്കുട്ടി തോമസ്, ചിന്നമ്മ പോള്‍, തോമസ് ഇടപ്പാട്ടുകര എന്നിവരാണ്. എല്ലാവരും യു.എസ്.എ.. കൊച്ചുമക്കള്‍ കിറ്റി, ലിറ്റി, ദീപ, ദിവ്യ, ദയാന, നയന, തെലീന, നേഥന്‍, അജു, അരുണ്‍ എിവരാണ്.

പൊതുദര്‍ശനം ഡിസംബര്‍ 22ാം തീയതി വ്യാഴം വൈകുന്നേരം 6 മുതല്‍ 9 വരെ (St. Thomas Orthodox Cathedral Church, 2411 5th tSreet, Stafford, TX77477), ശവസംസ്ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 23ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചായിരിക്കും. തുടര്‍ന്ന് ഹ്യൂസ്റ്റനിലെ ഫോറസ്റ്റ് പാര്‍ക്ക് വെസ്‌തൈമര്‍ സിമിത്തേരിയില്‍ ശവസംസ്ക്കാരം

(Forest Park Westheimer, 12800 Westheimer Rd, Houston TX 77077)

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് ഓലിയാംകുന്നേല്‍, 7136799950, ജോര്‍ജ്ജ് തോമസ് 2812160134, അരുണ്‍ തോമസ് 2815467069.