ശ്രീജിത്ത് വിജയ് ആണ് സത്യസായ് ബാബയായി അഭിനയിക്കുക

08:17 pm 14/10/2016

download (11)
പ്രമുഖ തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്‍ണ ഒരുക്കുന്ന സിനിമയില്‍ ദിലീപ് സത്യസായ് ബാബയായി അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ശ്രീജിത്ത് വിജയ് ആണ് സത്യസായ് ബാബയായി അഭിനയിക്കുക. മറ്റ് പ്രൊജക്റ്റുകളുടെ തിരക്കുകളെ തുടര്‍‌ന്നാണ് ദിലീപ് പിന്‍മാറിയെന്നുമാണ് റിപ്പോര്‍ട്ട്.
ശരത് ബാബു, ജയപ്രഭ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കും. പുട്ടപര്‍ത്തി, ഹിമാലയം, കാശ്മീര്‍ തുടങ്ങിയിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.