ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 30 പേര്‍ക്ക് പരിക്ക്

09:39am 13/7/2016

download

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ 20 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും 10 ഗ്രാമീണര്‍ക്കും പരിക്ക്. പഴയ ശ്രീനഗറിലെ നോവാട്ടയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ പ്രദേശത്തുനിന്ന് സിആര്‍പിഎഫ് പിന്‍മാറാന്‍ തുടങ്ങുമ്പോഴായിരുന്നു ആക്രമണം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സിആര്‍പിഎഫ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.