ശ്രീനഗറിൽ ഏഴു സ്‌ഥലങ്ങളിൽ വീണ്ടും കർഫ്യൂ

01.12 PM 11/11/2016
Curfew_1111
ശ്രീനഗർ: ജമ്മു കാഷ്മീർ തലസ്‌ഥാനമായ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. വിഘടനവാദികളുടെ പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വിഘടനവാദി നേതാക്കളായ മിർവൈസ് ഉമർ ഫറൂഖിനെയും മുഹമ്മദ് യാസിൻ മാലിക്കിനെയും കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അലിദ് അലി ഷാ ഗീലാനി വീട്ടുതടങ്കലിലാണ്.

ഏഴു സ്‌ഥലങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. നൗഹാട്ടയിലെ ജാമിയ മോസ്കിനു സമീപത്തുനിന്ന് വിഘടനവാദികൾ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച മോസ്കിൽ പ്രാർഥന അനുവദിച്ചില്ല.

അതേസമയം, ജൂലൈ 9ന് ആരംഭിച്ച പ്രതിഷേധങ്ങൾ അഞ്ചാം മാസത്തിലേക്കു കടന്നിരിക്കുകയാണ്. പ്രതിഷേധങ്ങളിൽ ഇതുവരെ 95 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്.