ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി

06:26 pm 9/10/2016
download (14)

കോഴിക്കോട്: 2006ൽ പേഴ്​സണൽ സ്റ്റാഫിൽ മകൻെറ ഭാര്യയെ നിയമിച്ചത് പാർട്ടി അറിവോടെയാണെന്ന പി.കെ ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ മന്ത്രിയുടെ ഇഷ്ടപ്രകാരം നിയമിക്കാം. അക്കാര്യത്തിൽ പാർട്ടിയുടെ അനുാവദം വാങ്ങേണ്ടതില്ല. ശ്രീമതി ടീച്ചർ മകൻറെ ഭാര്യയെ നിശ്ചയിച്ചത് പാർട്ടി അറിവോടെയല്ല, പാർട്ടി അറിയേണ്ട കാര്യവുമില്ലെന്നും പിണറായി വ്യക്തമാക്കി.

മകൻറെ ഭാര്യക്ക് പ്രമോഷൻ കൊടുത്തപ്പോൾ മാത്രമാണ് പാർട്ടി ഇടപെട്ടത്. അത് അനുചിതമായ കാര്യമായതിനാൽ പാർട്ടി അക്കാര്യം റദ്ദു ചെയ്യുകയായിരുന്നു. യു.ഡി.എഫ്​ അല്ല എൽ.ഡി.എഫ്​. നിലവിലെ പ്രശ്നങ്ങൾ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ മന്ത്രിയായിരിക്കെ മക​െൻറ ഭാര്യ ധന്യയെ ആദ്യം പാചകക്കാരിയായും പിന്നീട്​ പേഴ്​സണൽ സ്​റ്റാഫിലും നിയമിച്ചത്​ പാർട്ടി അറിവോടെയാണെന്നാണ്​ ഫേസ്​ബുക്കിലെ കുറിപ്പിൽ ശ്രീമതി അറിയിച്ചത്​. നിയമനം അതാത്‌ മന്ത്രിമാർക്ക് നിശ്ചയിക്കാമെന്ന പാർട്ടി തീരുമാനം സെക്രട്ടറി അറിയിച്ചിരുന്നതായും ശ്രീമതി കുറിപ്പിൽ പറയുന്നു.